Home അറിവ് അവിവാഹിതരും ഗാര്‍ഹിക പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി

അവിവാഹിതരും ഗാര്‍ഹിക പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി

അവിവാഹിതരും ഗാര്‍ഹിക പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി.ഒരുമിച്ച്‌ താമസിക്കുന്ന അവിവാഹിതരായ പങ്കാളികളെ ചുറ്റിപ്പറ്റിയുള്ള വിലക്കുകള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന പ്രസ്താവന.

വിവാഹിതരായവര്‍ മാത്രമല്ല, അവിവാഹിതരായ പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രീധാന നിരീക്ഷണം.

വിവാഹിതരായവര്‍ തമ്മില്‍ രൂപപ്പെടുന്ന കുടുംബം പോലെ തന്നെ, ഒരുമിച്ച്‌ താമസിക്കുന്ന അവിവാഹിതരായ പങ്കാളികള്‍ രൂപപ്പെടുത്തുന്ന കുടുംബവും യാഥാര്‍ഥ്യമാണെന്നും നിയമപ്രകാരം സംരക്ഷണം അര്‍ഹിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിയമത്തിലും സമൂഹത്തിലും ‘കുടുംബം’ എന്ന സങ്കല്‍പ്പത്തിന്റെ പ്രധാന ധാരണ ‘ഒരു അമ്മയും അച്ഛനും (കാലാകാലങ്ങളില്‍ സ്ഥിരമായി നിലനില്‍ക്കുന്നു) അവരുടെ കുട്ടികളുമൊത്തുള്ള ഒരൊറ്റ, മാറ്റമില്ലാത്ത യൂണിറ്റ് ഉള്‍ക്കൊള്ളുന്നു എന്നതാണ്.ഒരാളുടെ കുടുംബ ഘടനയില്‍ മാറ്റത്തിന് കാരണമായേക്കാവുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടെന്നും, കൂടാതെ പല കുടുംബങ്ങളും ഇങ്ങനെയല്ല ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക, അവിവാഹിത പങ്കാളിത്തങ്ങളില്‍ നിന്നും ക്വിയര്‍ ബന്ധങ്ങളില്‍ നിന്നും കുടുംബബന്ധങ്ങള്‍ രൂപമെടുത്തേക്കാമെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക ക്ഷേമത്തിന് കീഴില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹമാണെന്ന് ബെഞ്ച് പറഞ്ഞു.കുടുംബം പലവിധമാണ് ഉള്ളതെന്ന് കോടതി പറഞ്ഞു. അച്ഛനും അമ്മയും മക്കളും അടങ്ങുന്നത് മാത്രമല്ല കുടുംബം എന്ന് നിരീക്ഷിച്ച ബെഞ്ച്, പങ്കാളി മരിക്കുകയോ, വേര്‍പിരിയുകയോ, വിവാഹമോചിതരാവുകയോ ചെയ്താലും ഒറ്റ രക്ഷാകര്‍തൃത്തിലേക്ക് മാറുന്നതും കുടുംബം തന്നെയാണെന്ന് വ്യക്തമാക്കി.

എല്‍.ജി.ബി.ടി ദമ്പതികള്‍ ഒരുമിച്ച്‌ താമസിക്കുന്നതിനെക്കുറിച്ചും സ്വവര്‍ഗ്ഗാനുരാഗികളുടെയും ക്വിയര്‍ പങ്കാളികളുടെയും വിവാഹത്തെ സംബന്ധിച്ച്‌ സമീപകാലത്ത് നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 2018-ല്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയതിന് ശേഷം, ഇവര്‍ക്ക് കുഞ്ഞനിനെ ദത്തെടുക്കാനുള്ള അവകാശവും വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനിടെയാണ് പുതിയ നിരീക്ഷണം