Home അന്തർദ്ദേശീയം ആര്‍ട്ടെമിസ് -1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു

ആര്‍ട്ടെമിസ് -1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു

ചന്ദ്രനിലേക്ക്‌ ആളെ എത്തിക്കുന്ന പദ്ധതി ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.(nasas historic mission artemis) തകരാര്‍ സംബന്ധിച്ച്‌ പരിശോധന തുടരുകയാണെന്നും അവര്‍ വ്യക്തമാക്കിവിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തുകയായിരുന്നു.(nasas historic mission artemis).

ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലില്‍നിന്നായിരുന്നു ആര്‍ട്ടിമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതു പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടായാണ് ദൗത്യം നീട്ടിവയ്ക്കാന്‍ നാസ തീരുമാനിച്ചത്.