Home കൗതുകം ഒരു പാമ്പിനെ നേരിടുന്നതിനിടയ്ക്ക് തലയ്ക്ക് മുകളിലൂടെ പാഞ്ഞ് വന്ന് കൂറ്റന്‍ പെരുമ്പാമ്പ്; നടുക്കുന്ന വീഡിയോ

ഒരു പാമ്പിനെ നേരിടുന്നതിനിടയ്ക്ക് തലയ്ക്ക് മുകളിലൂടെ പാഞ്ഞ് വന്ന് കൂറ്റന്‍ പെരുമ്പാമ്പ്; നടുക്കുന്ന വീഡിയോ

സാഹസിക വീഡിയോയ്ക്ക്് എപ്പോഴും സമൂഹമാധ്യമത്തില്‍ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് പാമ്പുകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍. ഓരോ ദിവസവും പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുന്നതാണെങ്കിലും ഭൂരിഭാഗവും കൗതുകം ജനിപ്പിക്കുന്നതാണ്.

എന്നാലിപ്പോള്‍ പുറത്തുവന്ന വീഡിയോ കണ്ടാല്‍ ചെറുതായൊരു ഭയം ആര്‍ക്കും തോന്നും. ഒരേ സമയം രണ്ടു പാമ്പുകളെ നേരിടേണ്ടി വന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജലാശയത്തിന്റെ അരികില്‍ നില്‍ക്കുകയാണ് യുവാവ്. വെളളത്തില്‍ നീന്തുന്ന പാമ്പിനെ കണ്ടപ്പോള്‍ ഉടനെ അതിന്റെ വാലില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാല്‍ അക്രമോത്സുകതയോടെ ചീറി പാഞ്ഞു വരികയാണ് പാമ്പ്. ഇത് കണ്ട് ഞെട്ടി പിന്നോട്ടു നീങ്ങുന്നതിനിടയിലെ ഭാഗങ്ങളാണ് നടുക്കുന്നത്.

ഇനിടെ പിന്നോട്ടു നീങ്ങുന്ന യുവാവിനെ ലക്ഷ്യമാക്കി മുകളില്‍ നിന്ന് കുതിച്ചു പാഞ്ഞ് ഒരു പെരുമ്പാമ്പ് വന്നു. പെരുമ്പാമ്പിന്റെ ഒപ്പം വെളളത്തില്‍ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ദ അണ്‍എസ്‌പ്ലെയന്‍ഡ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.