Home കൗതുകം നായ്ക്കുട്ടിയെ തലോടി വീഡിയോ കണ്ടാസ്വദിച്ച് കുരുന്ന്: രസകരമായ വീഡിയോ

നായ്ക്കുട്ടിയെ തലോടി വീഡിയോ കണ്ടാസ്വദിച്ച് കുരുന്ന്: രസകരമായ വീഡിയോ

കുട്ടികള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടമായിരിക്കും. അവര്‍ക്കൊപ്പമുള്ള കളികളും അവരുടെ പരിചരണവുമെല്ലാം കുട്ടികള്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. ദിവസം മുഴുവന്‍ വേണമെങ്കില്‍ അവയ്‌ക്കൊപ്പം ചിലവഴിക്കും. വളര്‍ത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ വളര്‍ത്തുനായയ്‌ക്കൊപ്പം ഒരു കിടക്കയില്‍ വീഡിയോയും കണ്ടിരിക്കുന്ന കുരുന്നിനെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ കാണുന്നതിനിടയില്‍ത്തന്നെ നായയെ തലോടാനും കുട്ടി മറക്കുന്നില്ല. ഏറെ സ്‌നേഹത്തോടെ അതിനെ തഴുകിയുറക്കിക്കൊണ്ടാണ് വീഡിയോ കാണല്‍.

സൈമണ്‍ ബിആര്‍എഫ്‌സി ഹോപ്കിന്‍സെന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിരവധിയാളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.

എത്ര മനോഹരമാണിതെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് അഭിപ്രായങ്ങള്‍ കുറിച്ചത്. ഒരു ജീവിതകാലത്തേക്കുള്ള സൗഹൃദമെന്നും എത്ര സുന്ദരമായ കാഴ്ചയെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.