Home കൃഷി ഒരു കൈതച്ചെടിയില്‍ 15 കൈതച്ചക്ക; അതിശയം മാറാതെ കര്‍ഷകര്‍, ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷികസര്‍വകലാശാല

ഒരു കൈതച്ചെടിയില്‍ 15 കൈതച്ചക്ക; അതിശയം മാറാതെ കര്‍ഷകര്‍, ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷികസര്‍വകലാശാല

രു കൈതച്ചെടിയില്‍ സാധാരണ ഒറ്റ കൈതച്ചക്കയേ കായ്ക്കു. എന്നാല്‍ ഒരു ചെടിയില്‍ത്തന്നെ ഒരേസമയം പതിനഞ്ച് ചക്കകള്‍ ഉണ്ടായത് കര്‍ഷരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തൃശൂര്‍ പുതുരുത്തിയിലാണ് ഒറ്റ കൈതച്ചെടിയില്‍ പതിനഞ്ചു കൈതച്ചക്കകള്‍ ഉണ്ടായത്.

പക്ഷേ, ഇതുഭകക്ഷ്യ യോഗ്യമല്ലെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. ‘പാകമായ കൈതച്ചക്കകള്‍ പൊട്ടിച്ചിരുന്നു. അക്കൂട്ടത്തിലാണ്, പതിനഞ്ചെണ്ണം ഒറ്റച്ചെടിയില്‍ വളര്‍ന്നതായി കണ്ടത്. തോട്ടത്തില്‍ ഇതിനു മുമ്പൊന്നും സമാനമായ ഇനം കണ്ടിട്ടില്ല’പുതുരുത്തിയില്‍ 22 ഏക്കര്‍ കൈതച്ചക്ക തോട്ടത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉണ്ടായിരുന്ന കര്‍ഷകന്‍ പറഞ്ഞു.

അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. ജീവശാസ്ത്രമായ അപാകതയാണ് കാരണം. മണ്ണില്‍ വളം കൂടിയാലും ഇങ്ങനെ വരും. മാത്രമല്ല, വെള്ളം, ചൂട് എല്ലാം കൂടിയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്. അപൂര്‍വ കൈതച്ചക്കൂട്ടം കാണാന്‍ നാട്ടുകാര്‍ തോട്ടത്തിലേക്ക് വരുന്നുണ്ട്.