രാജ്യത്ത് വിദേശികള്‍ക്ക് കുടുംബ വിസയും സന്ദര്‍ശക വിസയും നല്‍കുന്നത് താല്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശം നല്കി കുവൈറ്റ് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് പ്രാദേശിക ദിനപത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍മാര്‍ തുടങ്ങിയ ആവശ്യ മേഖലയിലെ ചില വിഭാഗങ്ങളെയും എയര്‍പോര്‍ട്ടില്‍ നിന്നും അനുവദിക്കുന്ന എന്‍ട്രി വിസകള്‍ക്കും പുതിയ തീരുമാനത്തില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്.