Home ആരോഗ്യം ഇന്ത്യക്കാര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ ലഭിക്കും; സിറമില്‍ തയാറാക്കുന്നത് ഏഴ് കോടി ഡോസ്

ഇന്ത്യക്കാര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ ലഭിക്കും; സിറമില്‍ തയാറാക്കുന്നത് ഏഴ് കോടി ഡോസ്

ന്ത്യയില്‍ കോവിഡ് വാക്സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് അറിയിച്ചു.

രണ്ടെണ്ണം മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയലിലും ഒരെണ്ണം രണ്ടാംഘട്ട ട്രയലിലുമാണ്. നിരവധി വാക്സിന്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോകത്താകെ 40 കമ്പനികളാണ് വാക്സിന്‍ നിര്‍മ്മാണത്തിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാര്‍ച്ചിനു മുന്‍പ് ഏഴു കോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതിയെന്നും സുരേഷ് ജാദവ് പറഞ്ഞു.

2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓക്സ്ഫോര്‍ഡിന്റെ വാക്സിനാണ് സെറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്.