Home അറിവ് നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; അടുത്തമാസം മുതല്‍ വിതരണം തുടങ്ങും, ഇനിയും അപേക്ഷിക്കാന്‍ അവസരം

നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; അടുത്തമാസം മുതല്‍ വിതരണം തുടങ്ങും, ഇനിയും അപേക്ഷിക്കാന്‍ അവസരം

സംസ്ഥാന സര്‍ക്കാര്‍ നെല്‍വയല്‍ ഉടമകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച റോയല്‍റ്റി തുക അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. ഹെക്ടറിന് വര്‍ഷം രണ്ടായിരം രൂപ വീതമാണ് റോയല്‍റ്റി. ഇതിനായി 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തുടക്കത്തില്‍ പത്ത് പേര്‍ക്കാണ് വിതരണം ചെയ്യുക. റോയല്‍റ്റിക്കായി ഇതുവരെ 60,000പേര്‍ അപേക്ഷിച്ച് കഴിഞ്ഞു.

http://www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ കൃഷി ഭവനുകള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി റോയല്‍റ്റി വിതരണം ചെയ്യും.

വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.