ലോകം കാത്തിരുന്ന ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍. പുടിന്റെ മകള്‍ക്ക് തന്നെയാണ് ആദ്യം വാക്‌സിന്‍ പരീക്ഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബർ മാസത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കാനാണ് റഷ്യ തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.
മോസ്‌കോയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാമലെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്‌സിന്റെ ആദ്യ ട്രയല്‍ പൂര്‍ക്കിയാക്കിയിരിക്കുന്നത്. ശക്തി കുറഞ്ഞ വാക്‌സിനുകളെ ശരീരത്തിലേക്ക് കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്‍പാദിപ്പിക്കുന്ന തരം വാക്‌സിനാണ് റഷ്യ പരീക്ഷണം നടത്തിയിരിക്കുന്നത്.
എന്നാല്‍ ഇത്ര വേഗത്തില്‍ വാകിസന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതില്‍ ശാസ്ത്രലോകം ആശങ്ക പ്രകടിപ്പിക്കുകയാണ്. വര്‍ഷങ്ങളുടെ പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രം പുറത്ത് വിടുന്ന ഓരോ വാക്‌സിന്റെയും പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കുന്നതിന് വീണ്ടും വര്‍ഷങ്ങളുടെ അവലോകനം ആവശ്യമായി വരാറുണ്ട്. അസുഖത്തേക്കാള്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന വാക്‌സിനുകള്‍ മനുഷ്യരാശിയ്ക്ക് വലിയതോതില്‍ ദോഷം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. റഷ്യ രാജ്യത്തിന്റെ അഭിമാനം മാത്രമാണ് മുന്നില്‍ കാണുന്നതെന്നും മനുഷ്യന്റെ ജീവനല്ല വില നല്‍കുന്നത് എന്നും വിമര്‍ശനത്തില്‍ ഉന്നയിക്കുന്നു.