Home ആരോഗ്യം കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്താന്‍ വൈകും; ഐസിഎംആര്‍

കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്താന്‍ വൈകും; ഐസിഎംആര്‍

കോവിഡ് 19 വൈറസിന്റെ മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ വിലയിരുത്തല്‍. രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏകദേശം പൂര്‍ത്തിയായി. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ കുത്തിവച്ച് തുടങ്ങാനാകുമെന്നാണ് കരുതുന്നത്.

വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഓരോ ദിവസവും ഒരു കോടി കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം പുതിയ ആശങ്കകള്‍ സൃഷ്ടിച്ച കൊവിഡ് 19ന്റെ ഡെല്‍റ്റ പ്ലസ് പുതിയ വകഭേദം മൂന്നാമത്തെ തരംഗവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

അതിനിടെ, കുട്ടികള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.