കുവൈത്തില്‍ നിന്നും മൂന്നര ലക്ഷം പ്രവാസികളെ നാടുകടത്താന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. ഇതില്‍ 3,60,000 പ്രവാസികള്‍ വരുമെന്നാണ് കണക്കു കൂട്ടല്‍.
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന 1,20,000 പേരെയും തൊഴില്‍ പ്രാവീണ്യമില്ലാത്ത 1,50,000 ആളുകളെയും 60 വയസ്സിന് മുകളിലുള്ളവരും നാട് കടത്തപെടും. വരും നാളുകളില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കണം നടപ്പിലാക്കുന്നതിനും പദ്ധതിയിടുന്നു. സാങ്കേതിവിദ്യയില്‍ കൂടുതല്‍ വിദഗ്ദരായ ആളുകളെ തിരഞ്ഞെടുത്ത് തൊഴില്‍ രംഗത്ത് സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് സര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ സുരക്ഷയും സുസ്ഥിരതയും മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി പ്രാവസികള്‍ക്ക് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് തൊഴിലിനായി ഇനി രാജ്യത്തേക്ക് തിരിച്ച് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് നിഗമനം.