Home അറിവ് സ്വര്‍ണ വില കുത്തനെ ഇടിയുന്നു.. റഷ്യയുടെ കൊവിഡ് വാക്‌സിന്റെ ഫലമോ?

സ്വര്‍ണ വില കുത്തനെ ഇടിയുന്നു.. റഷ്യയുടെ കൊവിഡ് വാക്‌സിന്റെ ഫലമോ?

കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ ഇടിയുന്നു. ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1600 രൂപയാണ് കുറഞ്ഞത്. പവന് 42000 രൂപയില്‍ നിന്നും 39800 ലേക്കാണ് സ്വര്‍ണ വില ഇടിഞ്ഞത്. അമേരിക്കല്‍ ഡോളറിന്റെ മൂല്യം കുറഞ്ഞതായിരുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ കൂടുന്നതിന് കാരണമായിരുന്നത്.

കഴിഞ്ഞ ദിവസത്തില്‍ റഷ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി എന്ന വാര്‍ത്തയെ തുടര്‍ന്ന് അമേരിക്കന്‍ ബോണ്ടിന്റെ മൂല്യം കൂടിയിരുന്നു. ഇത് സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമായി എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന്.

ഇന്ത്യന്‍ വിപണിയിലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ നിശ്ചലമായ സാഹചര്യത്തില്‍ സ്വര്‍ണമായിരുന്നു പ്രധാന നിക്ഷേപമായി കണ്ടിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മറികടക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ വിപണയില്‍ കാണുന്നത്. കൊവിഡ് വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ത്തതിനാലാണ് സ്വര്‍ണം പ്രധാന നിക്ഷേപമായി മാറിയത്. ഈ അവസ്ഥയ്ക്ക് വരും മാസങ്ങളില്‍ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷ.