Home വിശ്വാസം നിമിത്ത ശാസ്ത്രവും സത്യാവസ്ഥയും

നിമിത്ത ശാസ്ത്രവും സത്യാവസ്ഥയും

നിമിത്ത ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപാടാണ്. യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ പോലും നിമിത്ത ശാസ്ത്രമായി കാണുന്നവരാണ് ഒട്ടുമിക്ക ആളുകളും. നിമിത്ത ശാസ്ത്രത്തെ രണ്ടായി തിരിക്കാം. ഒന്ന് സ്വാഭാവികമായി സംഭവിക്കുന്നത് രണ്ടാമത്തേത്ത് മാനസികമായി കെട്ടിയുണ്ടാക്കുന്ന നിമിത്തങ്ങള്‍. എന്നാല്‍ ഇവയൊന്നും നിമിത്ത ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയല്ല.

നിമിത്ത ശാസ്ത്രത്തിന് പുറകിൽ സൈക്കോളജിക്കല്‍ സ്വാധീനമാണ് പ്രധാനപ്പെട്ടത്. നിമിത്ത ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ അമിതമായി ലക്ഷണങ്ങളില്‍ വിശ്വസിക്കുന്നവരും ഇവര്‍ക്ക് സംഭവിക്കുന്നതെല്ലാം ഇവരുടെ മനസ്സിന്റെ ഭയത്തേയും ആകുലതേയും പ്രകടമാക്കുന്നവയാണ്. നിമിത്ത ശാസ്ത്രം വളരെ അപൂര്‍വമായാണ് സംഭവിക്കാറുള്ളത്. പ്രകൃതി കാണിച്ച് തരുന്ന ലക്ഷണങ്ങളെ മാത്രമാണ് വിശ്വസിക്കാവുന്ന നിമിത്തമായി കണക്കാക്കുന്നത്. എന്നാല്‍ ഇതും അപൂര്‍വ്വമായി മാത്രമാണ് സത്യമാകുന്നത്.

സാധാരണ മനുഷ്യര്‍ നിമിത്തമായി കണക്കാക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്. രാവിലെ കാണുന്ന കണി, ഇത് നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കുന്നതല്ല എങ്കില്‍ ഇതിനെ മോശം നിമിത്തമായും നിങ്ങളുടെ മനസ്സ് ആഗ്രഹിച്ചതാണ് എങ്കില്‍ നല്ല നിമിത്തമായും കണക്കാക്കുന്നു. മറ്റൊന്ന് പുറത്ത് പോകുമ്പോള്‍ പുറകില്‍ നിന്നും വിളിച്ചാല്‍ പോകുന്ന കാര്യം നടക്കില്ല എന്ന് പറയുന്നത്. ഇതും മനസ്സിന്റെ മുന്‍വിധി മാത്രമാണ്. ഈ വിശ്വാസത്തിലാണ് നിങ്ങള്‍ വീട്ടില്‍ നിന്നും പോകുന്നത് എങ്കില്‍ വിചാരിച്ച ഒരു കാര്യങ്ങളും നടക്കാന്‍ പോകുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇത്തരത്തില്‍ ഓരോ മനുഷ്യര്‍ക്കും ഓരോ നിമിത്ത വിശ്വാസങ്ങളാണ്. നിസാര കാര്യങ്ങള്‍ക്ക് പോലും നിമിത്തം നോക്കി മുന്‍പോട്ട് പോകുന്നവര്‍ ഉണ്ട്. എന്നാലിത് ഇവരുടെ മാനസിക നിലയെ അടിസ്ഥാനപ്പെടുത്തിയാണ് കാര്യങ്ങള്‍ സംഭിവിക്കുന്നത്.

സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ മുന്‍വിധിയോടെ കാണുന്നവരാണ് നിമിത്ത ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒട്ടുമിക്ക ആളുകളും. ഇവിടെ സംഭവിക്കുന്നത് നിമിത്തങ്ങളല്ല പകരം അവരുടെ മനസ്സിന്റെ ഭയവും ഉത്കണ്ഠകളുമാണ്. അമിതമായി ലക്ഷണങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്നവരുടെ ജീവിതം തകര്‍ച്ചയിലേക്ക് വീഴാനാണ് സാധ്യത. യുക്തിയോടെ ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്ന വ്യക്തികളാണ് സമൂഹത്തിന് ആവശ്യം.