Home നാട്ടുവാർത്ത മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാന്‍ ഇ- ഹെല്‍ത്ത് സൊല്യൂഷന്‍സ് പദ്ധതി

മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാന്‍ ഇ- ഹെല്‍ത്ത് സൊല്യൂഷന്‍സ് പദ്ധതി

നങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാന്‍ തയ്യാറാക്കിയതാണ് ഇ- ഹെല്‍ത്ത് സൊല്യൂഷന്‍സ് പദ്ധതി. എറണാകുളം ജനറല്‍ ആശുപത്രിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന കേന്ദ്രീകൃത ഡാറ്റബേസ് ഇ- ഹെല്‍ത്ത് വഴി ഉണ്ടാക്കും. എല്ലാ വ്യക്തികളുടെയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ ഇലക്ട്രോണിക് വിവര സംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.