Home അറിവ് വെള്ളം ബില്‍ സമയത്ത് അടച്ചില്ലെങ്കില്‍ പണി കിട്ടും; പിഴയില്ലാതെയുള്ള ബില്‍ പേയ്‌മെന്റ് കാലാവധി ചുരുക്കി

വെള്ളം ബില്‍ സമയത്ത് അടച്ചില്ലെങ്കില്‍ പണി കിട്ടും; പിഴയില്ലാതെയുള്ള ബില്‍ പേയ്‌മെന്റ് കാലാവധി ചുരുക്കി

ഗരങ്ങളില്‍ ജീവിക്കുന്നവരില്‍ മിക്കവരുടെ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടാകും. ഈയിടയായി ഗ്രാമത്തിലുള്ളവരും ധാരാളമായി വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കണക്ഷന്‍ എടുക്കാറുണ്ട്. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കുന്ന പലരും വാട്ടര്‍ ചാര്‍ജ് സമയത്ത് അടയ്ക്കാന്‍ മറന്നുപോകാറുണ്ട്. എന്നിട്ട് പതിയെ അടയ്ക്കാറാണ് പതിവ്.

എന്നാല്‍ ഇനി വൈകിയാല്‍ കയ്യില്‍ നിന്ന് പണം പോകുന്ന വഴി അറിയില്ല. ഗാര്‍ഹിക കണക്ഷനുകളുടെ ബില്ല് പിഴകൂടാതെ അടയ്ക്കാനുള്ള കാലാവധി 10 ദിവസമായി ചുരുക്കി. ഇതുവരെ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും. പിഴയോടെ ബില്‍ അടയ്ക്കാനുള്ള കാലാവധി 15 ദിവസം എന്നതില്‍ മാറ്റമില്ല. കുടിശ്ശികയാകുന്ന ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപ എന്നത് ഇനി മുതല്‍ 1 മാസത്തേക്ക് ബില്‍ തുകയുടെ ഒരു ശതമാനം എന്നും ഒരു മാസം കഴിഞ്ഞാല്‍ ഒന്നര ശതമാനം എന്നും പുന:ക്രമീകരിച്ചു.