Home ആരോഗ്യം കൊവിഡ് 19 തലച്ചോറിനെ നേരിട്ട് ബാധിക്കുമോ? പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് 19 തലച്ചോറിനെ നേരിട്ട് ബാധിക്കുമോ? പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

കൊറോണ വൈറസ് മനുഷ്യന്റെ തലച്ചോറിനെ നേരിട്ട് ബാധിച്ചേക്കാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. കോവിഡ് രോഗികള്‍ക്കുണ്ടാവുന്ന രൂക്ഷമായ തലവേദനയും, മനസികമായിട്ടുള്ള മറ്റ് പ്രശ്‌നങ്ങളും ഇതിന് തെളിവായിട്ട് കാണാമെന്നാണ് ഗവേഷകര്‍ പറയുന്നത്. യേല്‍ ഇമ്മ്യൂളോജിസ്റ്റായ അകികോ ഇവാസാക്കി നടത്തിയ പഠനത്തിലാണ് പുുതിയ കണ്ടെത്തല്‍.

കൊറോണ വൈറസ് തലച്ചോറില്‍ കടന്ന ശേഷം തലച്ചോറിലുള്ള കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തുന്നതില്‍ തടസം സൃഷ്ടിക്കും. ഇതിലൂടെ കോശങ്ങളെ നശിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പഠനത്തെ വിദഗ്ദര്‍ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല.

കോവിഡ് വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതല്ല. സിക വൈറസ് പോലുള്ള സൂക്ഷ്മജീവികള്‍ തലച്ചോറിനെ ആക്രമിക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താതെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

ഘ്രാണാന്തര ബള്‍ബ് അഥവാ ഓള്‍ഫാക്ടറി ബള്‍ബിലൂടെ വൈറസുകള്‍ക്ക് തലച്ചോറില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും വിദഗ്ദര്‍ പറയുന്നു. കൂടാതെ കണ്ണിലൂടെയും രക്തപ്രവാഹത്തില്‍ നിന്നും വൈറസുകള്‍ തലച്ചോറിലേക്ക് കടക്കാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല.

എന്നാല്‍ നിലവില്‍ വൈറസുകള്‍ ഏതു വഴിയാണ് തലച്ചോറില്‍ പ്രവേശിക്കാന്‍ തിരഞ്ഞെടുക്കുന്നത് എന്ന് ഗവേഷകര്‍ക്ക് സ്ഥിരീകരിക്കാനാവുന്നില്ല. അതിനാല്‍ ഓട്ടോപ്‌സി സാംപിളുകള്‍ വിശകലനം ചെയ്ത ശേഷം മാത്രമേ ഈ പഠനം ശരിയാണെന്നും നിരന്തരമായി കോവിഡ് രോഗികളില്‍ വൈറസുകള്‍ തലച്ചോറിനെ ബാധിക്കാറുണ്ടോ എന്നും കണ്ടുപിടിക്കാന്‍ കഴിയുകയുള്ളു.