Home അറിവ് ജൂണില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു

ജൂണില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു

പിഎസ്സി നടത്താനിരുന്ന ജൂണിലെ പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രില്‍ – മെയ് മാസങ്ങളിലെ പരീക്ഷകളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തില്‍ മാറ്റിവച്ചിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍