Home പ്രവാസം പ്രവാസികള്‍ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തണം; ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

പ്രവാസികള്‍ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തണം; ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചരണങ്ങളില്‍ വീണു പോകരുതെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസി. ഒമാന്‍ ഇന്ത്യന്‍ എംബസിയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടുവെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുന്നവരാണെന്നും, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിനെതിരായ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഐക്യത്തോടെ മുന്നോട്ട് പോകാനും എംബസി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.