Home അറിവ് ഒഎംആർ പരീക്ഷ; പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി

ഒഎംആർ പരീക്ഷ; പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി

ത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി. തന്നിരിക്കുന്ന ഉത്തരങ്ങളിൽനിന്നു ശരിയുത്തരം കണ്ടെത്തുന്ന രീതിയിൽ ഒഎംആർ പരീക്ഷയാണ് നടക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു.

പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാർഗരേഖയും സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി എഴുതാൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു സിബിഎസ്ഇ.

പത്താം ക്ലാസിലെ ഒൻപത് വിഷയങ്ങളിലും പ്ലസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈൻ പരീക്ഷ നടക്കുക. നവംബർ 16 മുതൽ പ്ലസ് ടു പരീക്ഷയും 17 മുതൽ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. ഒഎംആർ ഷീറ്റുകൾ സ്‌കൂളുകൾ പ്രിൻറ് എടുത്തുനൽകണം. ഇതിൽ വിദ്യാർഥികളുടെ പേരും വിഷയവും തിയതിയും രേഖപ്പെടുത്തിയിരിക്കുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ചോദ്യപേപ്പർ കോഡ് വിദ്യാർഥികൾ എഴുതണം. ഒഎംആർ ഷീറ്റിൽ വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിടണം. പെൻസിൽ ഉപയോഗിച്ചാൽ അസാധുവാകുമെന്നും നിർദേശവും മാർ​ഗരേഖയിലുണ്ട്.