Home വാണിജ്യം ‘മെറ്റ’ക്ക് അവകാശവാദവുമായി ചിക്കാ​ഗോയിലെ ‘മെറ്റ’ കമ്പനി

‘മെറ്റ’ക്ക് അവകാശവാദവുമായി ചിക്കാ​ഗോയിലെ ‘മെറ്റ’ കമ്പനി

ഫെയ്സ്ബുക്ക് ‘മെറ്റ’ യെന്ന പേര് തങ്ങളുടേത് മോഷ്ടിച്ചതാണെന്ന് ചിക്കാ​ഗോ ​കമ്പനി. മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനിയാണ് അവാകാശവാദം ഉന്നയിച്ച് രം​ഗത്തെത്തിയിട്ടുള്ളത്.

പരാതിയുമായി കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്. മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മെറ്റ കമ്പനിയുടെ സ്ഥാപകൻ നാറ്റെ സ്‌കൂലിക് അവകാശപ്പെട്ടു.

ഒക്‌ടോബർ 28 നാണ് ഫേസ്ബുക്ക് പേര് കൈവശപ്പെടുത്തിയതെന്നും പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമെന്ന കമ്പനിയെന്ന നിലയിൽ ഈ പ്രവൃത്തിയിൽ തങ്ങൾക്ക് അതിശയമില്ലെന്നും സ്‌കൂളിക് പറഞ്ഞു. സംഭവത്തിൽ ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ ഫെയ്സ്ബുക്ക് ഉൾപ്പെട്ട മെറ്റ കമ്പനി ആരോപണത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.