Home അറിവ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷം; 2021

ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷം; 2021

ലോകത്താകെ ഇതുവരെ രേഖപ്പെടുത്തിയതില്‍ ചൂടേറിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷമെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്രഞ്ജര്‍. ആഗോള താപനത്തിന് കാരണമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂടേറാന്‍ കാരണം. യൂറോപ്യന്‍ യൂണിയനിലെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഏഴു വര്‍ഷമായിരുന്നു റെക്കോഡ് ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു.

2021 ല്‍ ശരാശരി ആഗോള താപനില 1.1 -1.2 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും വെളിപ്പെടുത്തല്‍. കാലാവസ്ഥാ വ്യതിയാനം വെളളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം വര്‍ധിപ്പിച്ചുവെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.

ഇതിന് മുമ്പ് 2016 ലും 2020 ലുമാണ് ഏറ്റവും ഉയര്‍ന്ന താപം രേഖപ്പെടുത്തിയത്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം രാജ്യങ്ങള്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആവാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും 2030 ഓടെ മാത്രമായിരിക്കും ഇതിന്റെ പ്രതിഫലനം ഉണ്ടാകുക. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതോടു കൂടി ഉയര്‍ന്ന താപം വരും വര്‍ഷങ്ങളില്‍ കൂടാനാണ് സാധ്യത.

യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ പ്രളയം മുതല്‍ സൈബീരിയ അമേരിക്ക എന്നിവിടങ്ങളിലെ കാട്ടുതീ വരെയുള്ള സംഭവങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കാനുള്ള സൂചന നല്‍കുന്നു.

കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവ് 2021 ല്‍ റെക്കോഡ് ഉയരത്തിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുള്ള മീതെയ്ന്‍ എന്ന വാതകത്തിന്റെ അളവിലുണ്ടായ വര്‍ധന എന്തിനാലാണെന്നത് വ്യക്തമല്ല. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന താപമാണ് കഴിഞ്ഞ വേനലില്‍ യൂറോപ്പില്‍ രേഖപ്പെടുത്തിയത്. ഫ്രാന്‍സ്, ഹംഗറി എന്നിവിടങ്ങളിലുള്ള ഫലവിളകളുടെ നാശത്തിനും ഇത് കാരണമായി. ജൂലൈയിലും ഓഗസ്റ്റിലുമുണ്ടായ ഉഷ്ണതാപം ടര്‍ക്കിയിലെയും ഗ്രീസിലെയും വനപ്രദേശങ്ങളെ അഗ്‌നിക്കിരയാക്കി. ജൂലൈയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടായ പ്രളയത്തില്‍ 200 ലധികം ആളുകളാണ് മരിച്ചത്.