Home ആരോഗ്യം തക്കാളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചര്‍മ്മം സുന്ദരമാകും

തക്കാളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചര്‍മ്മം സുന്ദരമാകും

തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാനായി പ്രകൃതിദത്ത ഫേസ് പാക്കുകള്‍ തന്നെ പരീക്ഷിക്കാം. തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാന്‍ സഹായിക്കുന്നു. തക്കാളി ചര്‍മ്മത്തിലെ അധിക എണ്ണമായത്തിന്റെ ഉത്പാദനം നിയന്ത്രിക്കാന്‍ സഹായിക്കുകയും അതുവഴി നിങ്ങളുടെ മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു.

തക്കാളിയില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു, ഇവ നിര്‍ജ്ജീവ ചര്‍മ്മത്തെ പുറംതള്ളുകയും ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്ത് സുഷിരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. അങ്ങനെ തിളക്കമുള്ളതും മൃദുവായതുമായ ചര്‍മ്മം വെളിപ്പെടുന്നു. മുഖസൗന്ദര്യത്തിനായി തക്കാളി ഏതൊക്കെ രീതിയില്‍ ഉപയോ?ഗിക്കാമെന്നറിയാം…

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോല്‍ പീല്‍ ചെയ്‌തെടുക്കാം. ശേഷം മിക്‌സിയില്‍ അല്‍പം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്‌തെടുക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ കടലമാവ് കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് പാക്കാക്കാം. ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും.

തക്കാളി മിക്‌സിയില്‍ അല്‍പം പാലും ചേര്‍ത്ത് അരക്കുക. ഇതിലേക്ക് അല്‍പം ഓട്‌സ് കൂടി പൊടിച്ചു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മികച്ചൊരു മാസ്‌കിനൊപ്പം തന്നെ നല്ലൊരു സ്‌ക്രബര്‍ കൂടിയാണ്.