Home അറിവ് ഇനി ഇടപാട് സംബന്ധിച്ച സംശയങ്ങള്‍ക്ക് വാട്‌സ്ആപ് മെസേജ്; ചെയ്യേണ്ടത് ഇത്രമാത്രം

ഇനി ഇടപാട് സംബന്ധിച്ച സംശയങ്ങള്‍ക്ക് വാട്‌സ്ആപ് മെസേജ്; ചെയ്യേണ്ടത് ഇത്രമാത്രം

വാട്സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ച് പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കുന്ന വിധമാണ് വാട്സ്്ആപ്പില്‍ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് സംബന്ധമായ അന്വേഷണങ്ങള്‍, ചെക്ക് ബുക്ക് അപേക്ഷ, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍, തുടങ്ങിയ ബാങ്കിങ് സേവനങ്ങള്‍ എല്ലാം തന്നെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന വിധമാണ് സംവിധാനം ഒരുക്കിയത്. ബാങ്കിന്റെ ഇടപാടുകാര്‍ അല്ലാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

ബാങ്കിന്റെ സേവനം സംബന്ധിച്ച് സംശയം ചോദിക്കാനുള്ള സാധ്യതയാണ് ഒരുക്കിയിട്ടുള്ളത്. മൊബൈലില്‍ 8433888777 എന്ന ബാങ്കിന്റെ മൊബൈല്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്പര്‍ സേവ് ചെയ്ത ശേഷം മെസേജ് അയക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. സംശയങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കുന്ന വിധമാണ് ക്രമീകരണം.