Home അറിവ് കുഞ്ഞിനെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും 180 ദിവസം അവധി

കുഞ്ഞിനെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും 180 ദിവസം അവധി

കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കും പ്രസവാവധിക്ക് തുല്യമായ അവധി നല്‍കി കര്‍ണാടക സര്‍ക്കാര്‍.
ഒരു വയസിന് താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ആണ് 180 ദിവസത്തെ അവധി ലഭിക്കുക. കൂടാതെ ഭര്‍ത്താക്കന്മാര്‍ക്ക് 15 ദിവസത്തെ അവധിയും കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

നേരത്തേ ദത്തെടുക്കുന്ന സ്ത്രീകള്‍ക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്. ദത്തടെക്കപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാന്‍ മാതാപിതാക്കള്‍ക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണടക സര്‍ക്കാരിന്റെ നീക്കം.

ഈ വര്‍ഷം ഫെബ്രുവരി 22നാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. ഇത് ഇപ്പോള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ദത്തെടുക്കുന്ന വിവരം പുറത്ത് പറയാന്‍ മടിക്കുന്ന പ്രവണതകളെ ഇതിലൂടെ മറികടക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.