Home അറിവ് കോവിഡ് നികുതി പിന്‍വലിച്ചു; മാഹിയില്‍ ഇനി പഴയ വിലയ്ക്ക് മദ്യം

കോവിഡ് നികുതി പിന്‍വലിച്ചു; മാഹിയില്‍ ഇനി പഴയ വിലയ്ക്ക് മദ്യം

പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയ കോവിഡ് നികുതി പിന്‍വലിച്ചു. ഇതോടെ മാഹിയില്‍ മുന്‍പുണ്ടായിരുന്ന വിലയ്ക്ക് മദ്യം ലഭിക്കാന്‍ തുടങ്ങും. കേരളത്തിലും മാഹിയിലും ഒരേ പോലെ ലഭിക്കുന്ന 154 ഇനം മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഈ ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലെ അതേ വില്പന വിലയായിരുന്നു നിലവില്‍ മാഹിയിലും. 920 ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പുതുച്ചേരി സംസ്ഥാനത്ത് വില്പനയ്ക്കുള്ളത്. കേരളത്തില്‍ ലഭിക്കാത്ത ബ്രാന്‍ഡുകള്‍ക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

കോവിഡ് നികുതി ഏര്‍പ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും. മാഹിയില്‍ ബാറുകള്‍ ഉള്‍പ്പെടെ 64-ഓളം മദ്യശാലകളാണുള്ളത്.