Home ആരോഗ്യം വിഷാദവും ഉത്കണ്ഠയും വിടാതെ പിന്തുടരുന്നുണ്ടോ?; ഈ പാനീയം നിങ്ങളെ സഹായിക്കും

വിഷാദവും ഉത്കണ്ഠയും വിടാതെ പിന്തുടരുന്നുണ്ടോ?; ഈ പാനീയം നിങ്ങളെ സഹായിക്കും

രോഗ്യകരമായ ജീവിതാവസ്ഥ സ്വന്തമാക്കണമെങ്കില്‍ ആദ്യം മാനസികാരോഗ്യം മെച്ചപ്പെടുത്തണം. മാനസികാരോഗ്യം നമ്മുടെ ആകെ ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കും. അതിനാല്‍ മനസിനെ ഏറ്റവും മികച്ച രീതിയില്‍ തന്നെ പരിപാലിക്കണം. വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

പലപ്പോഴും ഇതന്റെ പ്രധാനകാരണം നമ്മുടെ ജീവിതരീതി തന്നെയാകും. അതിനാല്‍ തന്നെ ജീവിതരീതികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും. അത്തരത്തില്‍ പ്രതിരോധത്തിനായി ഏറ്റവും എളുപ്പമുള്ളൊരു വഴിയാണ് ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍.

ചില ഭക്ഷണപാനീയങ്ങള്‍ നമ്മളെ വിഷാദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നുമെല്ലാം രക്ഷപ്പെടാന്‍ സഹായിച്ചുകൊണ്ടിരിക്കും. അത്തരത്തില്‍ ഒരു പാനീയത്തെ നമുക്ക് പരിചയപ്പെടാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്.

തക്കോലം എന്നറിയപ്പെടുന്ന സ്പൈസും (Star Anise) വഴനയിലയെന്നും കറുവയിലയെന്നുമെല്ലാം അറിയപ്പെടുന്ന സ്പൈസും (Bay Leaf) ചേര്‍ത്ത വെള്ളംമാണിത്. ഇത് ഉത്കണ്ഠ അകറ്റാന്‍ ഏറെ സഹായകമാണ്. സാധാരണഗതിയില്‍ മിക്ക വീടുകളിലും കാണാറുള്ള സ്പൈസുകളാണ് തക്കോലവും വഴനയിലയുമെല്ലാം.

തക്കോലത്തിന് വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കാനും വഴനയിലയ്ക്ക് അതിലടങ്ങിയിരിക്കുന്ന ‘ലിനലോള്‍’ എന്ന പദാര്‍ത്ഥം കൊണ്ട് ശരീരത്തിലെ ‘സ്ട്രെസ് ഹോര്‍മോണ്‍’ അളവ് കുറയ്ക്കാനും സാധിക്കും. ഇക്കാരണങ്ങളാലാണ് ഇവ രണ്ടും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഉത്കണ്ഠ അകറ്റുമെന്ന് പറയുന്നത്.