Home അറിവ് രാത്രി ഭക്ഷണം വളരെ കുറച്ച് മതി

രാത്രി ഭക്ഷണം വളരെ കുറച്ച് മതി

രാത്രി വയർ നിറച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്ന ശീലക്കാരനാണ് നിങ്ങളെങ്കിൽ അത് ഉടൻ മാറ്റുന്നതാണ് നല്ലത്. രാത്രിഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാൻ കാരണമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയുമാണ്. അതുകൊണ്ട് രാത്രിയിൽ എപ്പോൾ ഭക്ഷണം കഴിക്കണമെന്നതും എന്തെല്ലാം കഴിക്കാമെന്നതും നോക്കാം.

പ്രത്യേകിച്ച് ജോലികളൊന്നും ചെയ്യാത്ത ദിവസമാണെങ്കിലും ശരീരം ഉണർന്നിരിക്കുന്നതിനാൽ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുകയും ഭക്ഷണത്തെ ഊർജ്ജമായി മാറ്റാൻ സാധിക്കുകയും ചെയ്യും. എന്നാൽ രാത്രിയിൽ ശരീരം വിശ്രമത്തിത്തിൽ ആയിരിക്കുന്നതുകൊണ്ടു ദഹനം ശരിയായ രീതിയിൽ നടക്കില്ല. ഈ സമയം അമിത ഭക്ഷണം അകത്തു ചെല്ലുമ്പോൾ ശരീരത്തിന് വേണ്ട വിശ്രമവും ലഭിക്കാതെ വരും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. എട്ട് മണിയോടെ ഭക്ഷണം കഴിച്ചിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ഉറക്കത്തിന് മുമ്പുതന്നെ ലഭിക്കും.

കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് അനുയോജ്യം. സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രിയിൽ കഴിക്കേണ്ടത്.