Home അറിവ് ഫാസ്ടാഗ് നിര്‍ബന്ധമാകുന്നു; ടോള്‍പ്ലാസ വഴി കടന്നുപോകുന്നില്ലെങ്കിലും ബാധകമായിരിക്കും

ഫാസ്ടാഗ് നിര്‍ബന്ധമാകുന്നു; ടോള്‍പ്ലാസ വഴി കടന്നുപോകുന്നില്ലെങ്കിലും ബാധകമായിരിക്കും

2021 മുതല്‍ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് എല്ലാം ഫാസ്ടാഗ് നിര്‍ബന്ധമാകുന്നു. ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയമാണ് തീരുമാനിച്ചത്. 2017 ഡിസംബര്‍ ഒന്നിന് മുന്‍പ് ഇറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണമെന്നാണ് നിയമം. അതിന് ശേഷമുള്ള വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി.

ഹൈവേ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. വിവിധ ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. ഓണ്‍ലൈനായി റീ ചാര്‍ജും ചെയ്യാം.