Home ആരോഗ്യം രാവിലെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്; ഏതാണെന്നറിയാം

രാവിലെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്; ഏതാണെന്നറിയാം

മ്മള്‍ ഏറ്റവും നന്നായി കഴിക്കേണ്ടത് പ്രഭാതഭക്ഷണമാണ്. ശരീരത്തിന്റെയും ബുദ്ധിയുടെയും വികാസത്തിന് പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. ഒരു രാത്രി മുഴുവന്‍ നീണ്ട ഉപവാസം അവസാനിപ്പിച്ചാണ് നമ്മള്‍ പ്രഭാതഭക്ഷണം കഴിക്കേണ്ടത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് നമ്മുടെ ദിവസം നിര്‍ണയിക്കുന്നത്.

തെറ്റായ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ആരോഗ്യത്തിന് പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ബ്രേക്ക്ഫാസ്റ്റില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതാത്ത ചില ആഹാരപദാര്‍ത്ഥങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സാലഡ് ഒരിക്കലും രാവിലെ കഴിക്കരുത്. പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണെങ്കിലും അത് രാവിലെ നല്ലതല്ല. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്നമുണ്ടാക്കുകയും ചെയ്യും.

അതുപോലെ സിട്രിക് പഴങ്ങളും രാവിലെ കഴിക്കരുത്. ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളിലും പച്ചക്കറികളിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്. പക്ഷേ, അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. അതുകൊണ്ട് നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം വഴിവയ്ക്കാം.

ഒരു സ്ട്രോങ്ങ് കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് വയറിലെ ആസിഡുകളുടെ ഉത്പാദനത്തിന് കാരണമാകുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും കോളയും രാവിലെ കുടിക്കരുത്. പാക്ക് ചെയ്ത ജ്യൂസിലും നുരയുന്ന പാനീയങ്ങളിലും നിറയെ മധുരമായിരിക്കും, അതും ഒഴിവാക്കുന്നതാണ് നല്ലത്. അതിരാവിലെ തന്നെ മധുരമെല്ലാം അകത്ത് ചെല്ലുന്നത് ദീര്‍ഘനേരം വിശ്രമിച്ചിട്ട് എഴുന്നേറ്റ് വരുന്ന പാന്‍ക്രിയാസിന് ഒട്ടും ആരോഗ്യപ്രദമല്ല.

അതി രാവിലെ പഴവും ഒഴിവാക്കുന്നതാണ് നല്ലത്. ഉയര്‍ന്ന തോതില്‍ മഗ്‌നീഷ്യവും പൊട്ടാസിയവും ഉള്ള ആഹാര സാധനമാണ് പഴം. ഇത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഈ രണ്ട് ധാതുക്കളുടെയും രക്തത്തിലെ സന്തുലിതാവസ്ഥയെ തെറ്റിക്കും.

ദഹനത്തെ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് യോഗര്‍ട്ട്. പക്ഷേ, ഇതും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. യോഗര്‍ട്ടിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ രാവിലെ കഴിച്ചാല്‍ ശരീരത്തിന് പ്രയോജനം ചെയ്യില്ല. അതിനാല്‍ രാവിലെ കഴിക്കാതെ പിന്നീട് എപ്പോഴെങ്കിലും യോഗര്‍ട്ട് കഴിക്കുന്നതാകും നല്ലത്.