Home വിദ്യഭ്യാസം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം കേരളം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം കേരളം

പൊതുവിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി സ്വന്തമാക്കി കേരളം. 16,027 സ്‌കൂളുകളിലായി ഹൈടെക് ക്ലാസ് മുറികള്‍, ഹൈടെക് ലാബുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതികളുടെ പൂര്‍ത്തീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

41 ലക്ഷം കുട്ടികള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു. 1,83,440 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കിഫ്ബി, എംപി-എംഎല്‍എ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ചു.

ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപ വകയിരുത്തിയതെങ്കിലും 595 കോടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

135 കോടി രൂപ പ്രാദേശിക ഇടപെടലുകളിലൂടെ സമാഹരിച്ചു. വിതരണം ചെയ്ത 2 ലക്ഷം ലാപ്‌ടോപ്പുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപ ലാഭിക്കാനായി. .