ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നാളുകള്‍ കഴിയും തോറും വൈറസ് പല വേരിയന്റുകളിലായി അതിവ്യാപന ശേഷിയോടെ ആളുകളിലേക്ക് പ്രവേശിക്കുകയും ആരോഗ്യത്തിനും ജീവനും ആപത്താവുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോവിഡ് 19 വൈറസ് മൂലം നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
വൈറസില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും മികച്ച പരിഹാരമായി ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഓരോരുത്തരും വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ്. സംസ്ഥാനത്ത് കോവിന്‍ എന്ന ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്താണ് മിക്കവരും വാക്‌സിന്‍ എടുക്കുന്നത്. എന്നാലിനി കൊവിഡ് 19 വാക്‌സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്‌സാപ് വഴിയും നടത്താം എ്‌നതാണ് പുതിയ വാര്‍ത്ത.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. വാട്‌സ്ആപ്പ് വഴി വാക്‌സീന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷില്‍ ടെപ്പ് ചെയ്ത് അയക്കണം അതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാല്‍ വാക്‌സീന്‍ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും.
കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് ഇത് ഒരുക്കിയിട്ടുള്ളത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും ഈ രീതിയില്‍ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൌകര്യമുണ്ട്. നിലവില്‍ കൊവിന്‍ ആപ്പ്, വെബ്‌സൈറ്റ് വഴിയാണ് വാക്‌സീന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.