Home ആരോഗ്യം ദഹനപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ?; തുളസി ചായ ശീലമാക്കൂ

ദഹനപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ?; തുളസി ചായ ശീലമാക്കൂ

റെ ഔഷധഗുണങ്ങള്‍ അടങ്ങിയ അതിശയകരമായ ഒരു സസ്യമാണ് തുളസി. ഇത് രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നമ്മളെ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തുളസി സഹായകമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും തുളസി സഹായിക്കും. അതുകൊണ്ട് തുളസി കൊണ്ട് ഒരു ചായ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

1/4 കപ്പ് തുളസി, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് ആവശ്യത്തിന് വെള്ളം എന്നിവയാണ് ഇതിന് വേണ്ടത്. ആദ്യം വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാല്‍ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാം.