Home അറിവ് ഓണക്കിറ്റ് റേഷന്‍ കടകളില്‍ എത്തി; ഓഗസ്റ്റ് 16നകം വിതരണം പൂര്‍ത്തിയാകും

ഓണക്കിറ്റ് റേഷന്‍ കടകളില്‍ എത്തി; ഓഗസ്റ്റ് 16നകം വിതരണം പൂര്‍ത്തിയാകും

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും. ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ് റേഷന്‍കടകളില്‍ എത്തി. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും.

ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.

പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അര ലീറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും.