Home പ്രവാസം വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; യാത്രക്കാര്‍ ദുരിതത്തില്‍

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; യാത്രക്കാര്‍ ദുരിതത്തില്‍

പ്രവാസികളെ ബുദ്ധിമുട്ടിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. യുഎഇയില്‍ കഴിഞ്ഞ ആഴ്ച വരെ 500 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കില്‍ ഈ ആഴ്ച 700 മുതല്‍ 900 ദിര്‍ഹം വരെയായി ഉയര്‍ന്നു.

കൂടാതെ, വന്ദേഭാരത് വിമാന സര്‍വ്വീസുകള്‍ മാര്‍ച്ച് വരെ നീട്ടിയതോടെ പുതുവര്‍ഷത്തില്‍ സാധാരണ വിമാന സര്‍വ്വീസ് തുടങ്ങുന്നതില്‍ തീരുമാനമായില്ല. അതേസമയം, വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയര്‍ലൈനുകളുടെ നിരക്കില്‍ വ്യത്യാസവുമുണ്ട്.

കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയില്‍ 10ന് സ്‌കൂളുകള്‍ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമായി. കൂടാതെ വിസ നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഡിസംബറില്‍ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.