Home അറിവ് ഇനി ആധാര്‍ പിവിസി കാര്‍ഡ് രൂപത്തില്‍; 50 രൂപ ചെലവ്

ഇനി ആധാര്‍ പിവിസി കാര്‍ഡ് രൂപത്തില്‍; 50 രൂപ ചെലവ്

ധാര്‍ കാര്‍ഡുകള്‍ ഇനി പിവിസി രൂപത്തിലായിരിക്കും. ഇതിന് മുന്നോടിയായി ആധാര്‍ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിവിസി കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഇതിനുള്ള ‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായെന്ന് യുഐഡിഎഐ അറിയിച്ചു.

തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ താത്കാലിക നമ്പറോ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും ഉടമസ്ഥന് കാര്‍ഡ് ആവശ്യപ്പെടാം.

50 രൂപയടച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗം സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് വീട്ടിലെത്തും. കാര്‍ഡുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ക്യു ആര്‍ കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും.

uidai.gov.in എന്ന ലിങ്കിലൂടെ കാര്‍ഡിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എംആധാര്‍ ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.