Home ആരോഗ്യം ആയുര്‍വേദ രംഗത്ത് ഗവേഷണത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന; ഇന്ത്യയില്‍ ആഗോളകേന്ദ്രം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്

ആയുര്‍വേദ രംഗത്ത് ഗവേഷണത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന; ഇന്ത്യയില്‍ ആഗോളകേന്ദ്രം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്

യുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് ഗവേഷണം നടത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. ഇതിനായി ഇന്ത്യയില്‍ ആഗോള കേന്ദ്രം തുടങ്ങുമെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തിലെയും രാജസ്ഥാനിലെയും ആയുര്‍വേദ ഗവേഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യൂഎച്ച്ഒ ഇന്ത്യയില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

രാജസ്ഥാനില്‍ ഡീംഡ് യൂണിവേഴ്സിറ്റി ആയാണ് ജയ്പുര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആയുര്‍വേദ സ്ഥാപിക്കുന്നത്. ആയുര്‍വേദം ഇന്ത്യയുടെ പൈതൃക സ്വത്താണ്. മനുഷ്യരാശിയുടെ സൗഖ്യമാണ് അതു ലക്ഷ്യമിടുന്നത്. നമ്മുടെ പൈകൃത വിജ്ഞാനം രാജ്യത്തെ അഭിവൃത്തിപ്പെടുത്തുന്നതില്‍ ഓരോ ഇന്ത്യക്കാരനും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലിന്റെ ദേശീയ നയത്തില്‍ ആയുര്‍വേദം ഇടംപിടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.