Home അറിവ് സമ്പൂര്‍ണ്ണ ലോക്ഡൗണിലും ഹോട്ടലിലും റിസോര്‍ട്ടിലും പോകാം; ബുക്കിങ് രേഖകള്‍ കണിച്ചാല്‍ മതി

സമ്പൂര്‍ണ്ണ ലോക്ഡൗണിലും ഹോട്ടലിലും റിസോര്‍ട്ടിലും പോകാം; ബുക്കിങ് രേഖകള്‍ കണിച്ചാല്‍ മതി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്നതിനാല്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. എങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോര്‍ട്ടുകളിലേക്കോ പൊകുന്നതിന് തടസമില്ലെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

റിസോര്‍ട്ടിലേക്കുള്ള ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാല്‍ മതിയാകും. എന്നാല്‍ ഹോട്ടലില്‍ എത്തിയതിന് ശേഷം പുറത്തിറങ്ങി നടക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. ഹോട്ടലിനുള്ളില്‍ മാത്രം സമയം ചെലവഴിക്കാനുള്ള അനുവാദമേ നിലവില്‍ നല്‍കിയിട്ടുള്ളു.

കര്‍ശന നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും മറ്റും പ്രവര്‍ത്തിക്കുന്നത്. ജോലി ചെയ്യുന്നവരും അതിഥികളും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാസ്‌കും സാനിറ്റൈസറും അകലം പാലിക്കലും ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണം.