Home അറിവ് പ്രഷർ കുക്കർ ‘ബോംബ്’ ആയി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

പ്രഷർ കുക്കർ ‘ബോംബ്’ ആയി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്ന വാർത്തകൾ സാധാരണമായിരിക്കുന്നു ഇതൊഴിവാക്കാൻ കുക്കർ ഉപയോ ഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം .

മർദം ഉപയോഗിച്ചു പ്രവർത്തിക്കുന്നതാണ് പ്രഷർ കുക്കർ. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മർദം പുറത്തുപോകുന്നത് പ്രഷർ വാൽവ് വഴിയാണ്. വാൽവിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക. വാൽവ് തകരാറിലായാൽ കുക്കർ ഒരു ബോംബായി മാറാം. ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും.

ഉപയോഗത്തിനുശേഷം വാൽവ് ഊരിമാറ്റി വൃത്തിയാക്കുക. ഇല്ലെങ്കിൽ വാൽവിനുള്ളിൽ തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാൽവുകളിൽ തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകൾ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.

കുക്കറിനുള്ളിൽ പാകംചെയ്യേണ്ട വസ്തുക്കൾ കുത്തിനിറയ്ക്കാതിരിക്കുക.

കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകൾ ഒഴിവാക്കുക.

മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.