Home വാഹനം കിയ കേറൻസ്.. ഏറ്റവും വിലകുറഞ്ഞ സെവൻ സീറ്റർ വാഹനം ഇന്ത്യയിലും .

കിയ കേറൻസ്.. ഏറ്റവും വിലകുറഞ്ഞ സെവൻ സീറ്റർ വാഹനം ഇന്ത്യയിലും .

ഇന്ത്യൻ വിപണിയിൽ ആദ്യമായാണ് കിയയുടെ സെവൻ സീറ്റർ വാഹനം അതിശയിപ്പിക്കുന്ന വിലയിൽ നൽകുന്നത്. കേവലം 8.9 ലക്ഷം മാത്രമാണ് ഈ വാഹനത്തിന് ബേസ് മോഡൽ വില കമ്പനി നൽകുന്നത്. കിയ കേറൻസ് എന്ന ഈ വാഹനം ഓപ്പോസിറ്റ് യുണൈറ്റഡ് ഫിലോസഫി എന്ന ഡിസൈനിൽ രൂപം നൽകിയിരിക്കുന്നു. പ്രീമിയം, പ്രെസ്റ്റീജ്,പ്രെസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ മോഡലുകളാണ് കിയ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 1.4 ലീറ്റർ ടർബോ എൻജിനും ഈ വാഹനത്തിന് നൽകിയിട്ടുണ്ട്.

ഈ സെവൻ സീറ്റർ വാഹനത്തിന് മറ്റു കിയ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ മുൻഭാഗത്ത് തന്നെ ഏറെ സ്പോർട്ട് ലുക്ക് നൽകുന്നതാണ് ഏറ്റവും കിയ കമ്പനി തന്നെ പറയുന്നുണ്ട് ഭാവിയിൽ ഉള്ള ഒരു ഡിസൈൻ തന്നെയാണ് ഈ സെവൻ സീറ്റർ വാഹനത്തിന് മുൻഭാഗത്ത് നൽകിയിരിക്കുന്നതെന്ന്. ഈ മോഡൽ വാഹനത്തിന് പെട്രോൾ, ഡീസൽ മോഡൽ ഇറങ്ങിയിട്ടുണ്ട്. അതുതന്നെ മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇറങ്ങിയിട്ടുണ്ട്.

പ്രധാനമായും 10 സേഫ്റ്റി ഫീച്ചറുകളാണ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സിക്സ് എയർബാഗ്, എ. ബി.എസ്,ഇ ബി.ടി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, ഡൗൻഹിൽ ബ്രേക്ക് കണ്ട്രോൾ, ഹിൽ അസിസ്റ്റന്റ് കണ്ട്രോൾ എന്നിങ്ങനെ പത്തോളം സേഫ്റ്റി ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. ഇത്രയും സേഫ്റ്റി ഫീച്ചറുകൾ ബേസ് മോഡൽ മുതൽ മുകളിലേക്കുള്ള എല്ലാ വാഹനത്തിനും നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഏറെ സംശയകരമായ ഒന്നാണ് എല്ലാ സേഫ്റ്റികളും ബേസ് മോഡൽ മുതൽ കൊടുക്കുന്നുണ്ടോ എന്നുള്ളത്. അതുപോലെ 16 ഇഞ്ച് അലോയ് വീൽ വളരെ വ്യത്യസ്ത രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം 195 mm ആണ് ഈ വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കമ്പനി നൽകുന്നത്.

അതുപോലെതന്നെ സോണറ്റ്, സെൽറ്റോസ് എന്നീ പഴയ മോഡലുകൾക്ക് വ്യത്യസ്തമായി ഡേ ലൈറ്റ് ലാംപ് ഏറെ മനോഹരമായ രീതിയിലാണ് പുതിയ വാഹനത്തിൽ സെറ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് വാഹനത്തിൻറെ ക്രോം ഫിനിഷ് ഉള്ള ഡോർ ഹാൻഡിൽ ഏറെ ആകർഷണം നൽകുന്നുണ്ട്.

വാഹനത്തിന്റെ പിൻഭാഗത്തേക്ക് വരുമ്പോൾ വളരെ നീളത്തിലുള്ള മനോഹരമായ ബ്രേക്ക് ടൈൽ ലാമ്പുകൾ നൽകിയിരിക്കുന്നത്. അതിന്റെ നടുവിലായി അല്പം റിഫ്ലക്ടറും നൽകിയിട്ടുണ്ട്. അതുപോലെ കിയയുടെ പുതിയ ലോഗോയും നൽകിയിട്ടുണ്ട്. പിൻഭാഗത്ത് പ്രധാനമായി നാല് സെൻസറുകളാണ് നൽകിയിരിക്കുന്നത്.

216 ലിറ്റർ ബൂട്ട്സ് സ്പേസ് നൽകിയാണ് സെവൻ സീറ്റർ ഈ വാഹനത്തിന് മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാൽ തേഡ് റോ സീറ്റ് ഫോൾഡ് ചെയ്താൽ ഏകദേശം 615 ലിറ്റർ സ്പേസ് ഈ വാഹനം നൽകുന്നുണ്ട്. അതുപോലെ ബൂട്ട് സ്പേസിന്റെ ഇരുവശങ്ങളിലായി കപ്പ് ഹോൾഡർ, മൊബൈൽ ചാർജിങ് എന്നിവയും നൽകിയിട്ടുണ്ട്. ദൂര യാത്രകളിൽ അല്പം വിശ്രമിക്കാൻ ഏറെ സഹായകമാണ് ഈ വാഹനത്തിൻറെ ബൂട്ട് സ്പേസ്.