Home ആരോഗ്യം കൊറോണ വൈറസ് ക്ഷയരോഗികള്‍ക്ക് ഏറെ അപകരം; 15% മരണം, കണക്കുകള്‍ പുറത്ത്

കൊറോണ വൈറസ് ക്ഷയരോഗികള്‍ക്ക് ഏറെ അപകരം; 15% മരണം, കണക്കുകള്‍ പുറത്ത്

രീരത്തില്‍ ഏതുഭാഗത്തും ക്ഷയരോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ക്ഷയരോഗികളില്‍ ഏകദേശം 70 ശതമാനവും ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി ടിബി യുള്ളവരാണ്. കോവിഡിനു കാരണമാകുന്ന കൊറോണ വൈറസും ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതും. അതുകൊണ്ട് പള്‍മണറി ടിബിയുള്ളവരെ കോവി ബാധിച്ചാല്‍ ഏറെ അപകടമാണ്.

ഇതിന് പുറമേ ക്ഷയരോഗികളില്‍ 40 ശതമാനത്തോളം പേര്‍ക്കും പ്രമേഹമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം കൂടിയുള്ളവരാണ് അറുപത് പിന്നിട്ട ക്ഷയരോഗികളില്‍ അധികവും. ഇതും അപായസാധ്യത കൂട്ടുന്നു. അതേസമയം, കേരളത്തിലെ ക്ഷയരോഗികളിലെ കോവിഡ് മരണനിരക്കില്‍ ഭയപ്പെടേണ്ടതില്ലെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്ഷയരോഗികളിലെ പൊതുവായ മരണനിരക്ക് ഇപ്പോള്‍ കൂടിയിട്ടില്ലെന്നും സ്റ്റേറ്റ് ടിബി ഓഫിസര്‍ പറയുന്നു.

മാത്രമല്ല, കോവിഡ് വ്യാപനം തുടങ്ങി വൈകാതെ തന്നെ ക്ഷയരോഗികളുെട സംരക്ഷണത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതാണ് മരണനിരക്ക് ഇത്രയും പിടിച്ചു നിര്‍ത്താനായത്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ സമയത്ത് ക്ഷയരോഗികളുെട മരുന്നുകള്‍ മുടങ്ങുന്ന, ദൂരവ്യാപക പ്രത്യാഘാതമുണ്ടാകാവുന്ന അവസ്ഥ ഉണ്ടായപ്പോള്‍ പോലും കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെയും മറ്റും ഒരു രോഗിയുെട മരുന്നു പോലും മുടങ്ങാതെ നോക്കാനായി.

എന്നാല്‍ ലോക്ഡൗണിനു ശേഷം കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ പുതിയതായി കണ്ടുവരാറുള്ള ക്ഷയരോഗികളുടെ എണ്ണത്തില്‍ ഏതാണ്ട് 2500 ഓളം പേരുടെ കുറവും ഉണ്ടായി. ഇതില്‍ ഏതാണ്ട് 500 ഓളം പേരെ കണ്ടെത്താന്‍ പിന്നിട്ട രണ്ടുമൂന്നു മാസത്തെ ക്ഷയരോഗ സ്‌ക്രീനിങ്, പരിശോധനകളിലൂെട സാധിച്ചിട്ടുണ്ട്.

ബാക്കിയുള്ളവരെ കൂടി കണ്ടത്താനുള്ള തീവ്രശ്രമത്തിലാണ് ടിബി സെല്ലും സംസ്ഥാന ആരോഗ്യവകുപ്പും. ഇതിന്റെ ഭാഗമായി കോവിഡ് രോഗികളില്‍ ലക്ഷണങ്ങളുെട അടിസ്ഥാനത്തില്‍ ക്ഷയരോഗം സ്‌ക്രീന്‍ ചെയ്യാനും ക്ഷയരോഗികളില്‍ ലക്ഷണമുണ്ടെങ്കില്‍ കോവിഡ് സ്‌ക്രീന്‍ ചെയ്യുകയുമെന്ന രീതി ആദ്യമായി നടപ്പിലാക്കിയതും കേരളമാണ്. ഇതിലൂടെ ക്ഷയരോഗികളിലെ കോവിഡും കോവിഡ് രോഗികളിലെ ക്ഷയവും കാര്യമായി കണ്ടെത്താന്‍ കഴിയുന്നുണ്ട്.