ചര്‍മ്മം പോലെ തന്നെ മുടിയുടെ) ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. മുടികൊഴിച്ചില്‍, മുടി പൊട്ടി പോവുക, അകാലനര എന്നിവയ്‌ക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ് നെയ്യ് എന്നത് എത്ര പേര്‍ക്കറിയാം.
ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിലും നെയ്യ് മികച്ചൊരു മരുന്നാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. നെയ്യിലെ നല്ല കൊളസ്ട്രോളും ഫാറ്റി ആസിഡും ശരീരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു. മഞ്ഞുകാലത്ത് മുടിയും ചര്‍മ്മവും ഈര്‍പ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു.
നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകള്‍ തലയോട്ടിയെയും രോമകൂപങ്ങളെയും ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ജലാംശം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. മുടിയിലും തലയോട്ടിയിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിയ്ക്ക് കൂടുതല്‍ മിനുസവും തിളക്കവും കിട്ടുന്നതിന് സഹായിക്കുന്നു. ഡീപ് കണ്ടീഷനിംഗ് ചികിത്സയായും നെയ്യ് ഉപയോഗിക്കാം. ചൂടുപിടിച്ച നെയ്യ് മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
മുടിയില്‍ നെയ്യ് പുരട്ടുന്നത് മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നതിലൂടെ അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെയും വൈറ്റമിന്‍ എ, ഡി പോലുള്ള ചില അവശ്യ വൈറ്റമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് നെയ്യ്. വൈറ്റമിന്‍ എ, ഡി, ഇ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായ നെയ്യ് മുടിയുടെ അറ്റം പൊട്ടുന്നത് തടയുന്നു. പോഷകാഹാരക്കുറവിന്റെ ഫലമായാണ് മുടി പൊട്ടുന്നതെന്നും ഡോക്ടര്‍ പറയുന്നു.