ബംഗ്ലാദേശില്‍ ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഭര്‍ത്താവ്. ആനയെ വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹമാണ് നിറവേറ്റിയത്. ഇതിന് വേണ്ടി സ്വന്തം ഭൂമി വില്‍ക്കാന്‍ വരെ ഈ കര്‍ഷകന്‍ തയാറായി. ബംഗ്ലാദേശിലെ പഞ്ചഗ്രാം യൂണിയനിലാണ് സംഭവം.
ദുലാല്‍ ചന്ദ്ര റോയ് എന്നയാളാണ് ആനയെ വാങ്ങി നല്‍കി ഭാര്യയോടുളള സ്നേഹം തെളിയിച്ചത്. കര്‍ഷകനായ ദുലാല്‍ ചന്ദ്ര റോയ് ഏകദേശം ഒരു ഏക്കറോളം വരുന്ന ഭൂമിയാണ് ഭാര്യ തുള്‍സി റാണിക്ക് വേണ്ടി വിറ്റത്. മൗലവിബസാറില്‍ പോയാണ് ആനയെ വാങ്ങിയത്. 16.5 ലക്ഷം ബംഗ്ലാദേശി ടാക്ക നല്‍കിയാണ് ആനയെ വാങ്ങിയതെന്നാണ് വിവരം.
ഒരു വര്‍ഷം മുന്‍പാണ് ആനയെ വാങ്ങുന്നതായി തുളസി റാണി സ്വപ്നം കണ്ടത്. ട്രക്കിലാണ് ആനയെ കൊണ്ടുവന്നത്. ഇതിന് മാത്രമായി 20,000 ബംഗ്ലാദേശി ടാക്കയാണ് ചെലവഴിച്ചത്. ഇതിന് മുന്‍പും സ്വപ്നത്തില്‍ കണ്ടതിന്റെ പേരില്‍ മൃഗങ്ങളെ വാങ്ങിയിട്ടുണ്ട്. കുതിര, ആട് അടക്കമുളള മൃഗങ്ങളെയാണ് വാങ്ങിയത്.
ആനയെ കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് തുളസി റാണിയുടെ വീട്ടില്‍ എത്തിയത്. ആനയ്ക്ക് പുറമേ പാപ്പാനെയും ദുലാല്‍ ചന്ദ്ര സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 15000 ബംഗ്ലാദേശി ടാക്ക നല്‍കാമെന്ന ഉറപ്പിലാണ് പാപ്പാനെ കൊണ്ടുവന്നത്.