Home ആരോഗ്യം ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് മനുഷ്യനില്‍; സ്ഥിരീകരിച്ചത് ചൈനയില്‍

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് മനുഷ്യനില്‍; സ്ഥിരീകരിച്ചത് ചൈനയില്‍

ക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് ബാധ ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് വൈറസ് കണ്ടെത്തിയത്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍(എന്‍എച്ച്‌സി) അറിയിച്ചു.

മേയ് 28 നാണ് H10N3 ഇയാളില്‍ വൈറസ് സ്ഥിരീകരിച്ചത്. രോഗിയില്‍ നിന്നും രക്ത സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗിയുമായി സമ്പര്‍ക്കമുള്ള ആളുകളെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. നിലവില്‍ രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

എങ്ങനെയാണ് വൈറസ് ബാധ ഇയാളില്‍ പിടിപ്പെട്ടതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദങ്ങള്‍ ഇതിനുമുമ്പും ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ലോകത്ത് തന്നെ മനുഷ്യനില്‍ H10N3 വൈറസ് ബാധ മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.