Home വാണിജ്യം കെഎസ്ആര്‍ടിസി ബസില്‍ ഇനി ഭക്ഷണവും: സര്‍ക്കാരിന്റെ പുതിയ പദ്ധതി

കെഎസ്ആര്‍ടിസി ബസില്‍ ഇനി ഭക്ഷണവും: സര്‍ക്കാരിന്റെ പുതിയ പദ്ധതി

പുതിയകാലത്തെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫുഡ് ട്രക്കുകള്‍. തെരുവുകളിലും റോഡരികുകളിലും ആളുകള്‍ ഒഴുകിയെത്തുന്ന കേന്ദ്രങ്ങളിലുമെല്ലാം വാഹനങ്ങള്‍ നവീകരിച്ച് സഞ്ചരിക്കുന്ന ‘ഫുഡ് ട്രക്കു’കള്‍ നാം കാണാറുണ്ട്. യുവാക്കള്‍ ഈ മേഖലയിലേക്ക് കകടന്നു വരുന്നതിനെക്കുറച്ച് ചര്‍ച്ച ചെയ്യുന്ന ഒരരു സിനിമയും ഈയിടെ പുറത്തിറങ്ങിയിരുന്നു.

ഇപ്പോഴിതാ നമ്മുടെ കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരത്തിലുള്ള ‘ഫുഡ് ട്രക്കു’കളാക്കാന്‍ തയ്യാറെടുക്കുകയാണ്. പഴയ ബസുകള്‍ വെറുതെ കിടന്ന് നശിച്ചുപോകുന്നത് തടയാനായി സംസ്ഥാന സര്‍ക്കാരാണ് പുതിയ ആശയം രൂപീകരിച്ചിരിക്കുന്നത്. ബസുകള്‍ക്ക് രൂപമാറ്റം വരുത്തി അത് ‘ഫുഡ് ട്രക്ക്’ ആയി മാറ്റുകയാണ് ചെയ്യുന്നത്.

മില്‍മയുമായി ചേര്‍ന്ന് ആദ്യ ‘ഫുഡ് ട്രക്ക്’ തിരുവനന്തപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാമെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഈ പദ്ധതി മൂലം സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേ മാതൃകയില്‍ സംസ്ഥാനത്ത് കൂടുതല്‍ ‘ഫുഡ് ട്രക്കു’കള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.