Home അറിവ് എണ്ണ വീണ്ടും വീണ്ടും ചൂടാക്കല്ലേ… രോഗങ്ങൾ പിറകെയെത്തും

എണ്ണ വീണ്ടും വീണ്ടും ചൂടാക്കല്ലേ… രോഗങ്ങൾ പിറകെയെത്തും

ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കരുത്. എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണയിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കിയാൽ പലരോഗങ്ങളും പിടിപെടാം.

എണ്ണ ചൂടായി പുകയുമ്പോൾ പലപല രാസമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ചൂടാകുംതോറും കൊഴുപ്പുപോലുള്ളവ വിഘടിക്കപ്പെടും. ഏത് താപനിയിലാണ് എണ്ണ പുകയുന്നത് അതാണ് സ്മോക്ക് പോയിന്റ്. ആ ചൂട് കടക്കുമ്പോഴാണ്അ പകടം. പിന്നെ ഗുണം കുറയും. ദോഷം കൂടും. ഭക്ഷണത്തിലെ കൊഴുപ്പ്, മാംസ്യം, അന്നജം എന്നിവയിലെ ഘടകങ്ങളും എണ്ണയുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഹാനികരമായ വസ്തുക്കൾ കൂടും. ഭക്ഷണത്തിലൂടെ അത് അകത്തെത്തും. പലവിധത്തിൽ ക്ഷതമുണ്ടാക്കും.എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുമ്പോൾ രൂപപ്പെടുന്ന ചില രാസഘടകങ്ങൾ രോഗങ്ങൾക്ക് കാരണമായിത്തീരാം.

* കാൻസർ സാധ്യത:

പോളിസൈക്ലിക്ക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പി.എ.എച്ച്.), അക്രിലമൈഡ് എന്നിവ കാൻസർകാരികളാണ്. മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും. അക്രിലമൈഡ് നാഡി തകരാറുകൾ, ക്രോമസോം തകരാറുകൾ എന്നിവയുമുണ്ടാക്കും

.* അമിത ബി.പി., ഹൃദ്രോഗം:

ഫ്രീ റാഡിക്കലുകൾ കൂടുന്നതും കൊഴുപ്പ് അടിയുന്നതും അമിത രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും വഴിവെക്കാം.

* കൊളസ്ട്രോൾ കൂടാൻ കാരണമാവുന്നു

.* അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നു.