റേഷന്‍ മണ്ണെണ്ണ വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വര്‍ധിപ്പിച്ചത്.നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വില്‍പ്പന വില 84 രൂപയില്‍ നിന്ന് 88 രൂപയായി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാല്‍ നിലവില്‍ വിലവര്‍ധനവ് നടപ്പാക്കണോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 70 രൂപയുടെ വര്‍ധനവാണ് മണ്ണെണ്ണ വിലയിലുണ്ടായത്. 18 രൂപയില്‍ നിന്നാണ് വില 88ല്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് നവംബറിലാണ് വില 50 രൂപ കടന്നത്.
മത്സ്യബന്ധന മേഖലയ്ക്കാകും വിലവര്‍ധനവ് ഏറ്റവും തിരിച്ചടിയാവുക.