നദി വറ്റിവരണ്ടപ്പോള്‍ തിരിച്ചു കിട്ടിയത് പഴക്കമുള്ള നഗരമാണ്. സംഭവം നടന്നത് ഇറാഖിലെ ടൈഗ്രിസ് നദിയിലാണ്.3400 വര്‍ഷം പഴക്കമുള്ള നഗരമാണ് ഈ നദിയില്‍ നിന്ന് ഉയര്‍ന്നുവന്നത്. . ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുണ്ടായിരുന്ന ഒരു പഴയ നഗരമാണ് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയിരിക്കുന്നത്.
വര്‍ഷാരംഭത്തില്‍ ഇവിടുത്തെ മൊസൂള്‍ റിസര്‍വോയറില്‍ വലിയ വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്തെ പ്രാദേശിക ജലം കുറഞ്ഞു. അങ്ങനെയാണ് നദിയില്‍ നിന്നും ഈ നഗരം ഉയര്‍ന്നുവന്നത്. ബിസി 1350-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ നശിച്ചുപോയ നഗരമാണിത് എന്നാണ് റിപോര്‍ട്ടുകളില്‍ പറയുന്നത്.
‘കൊട്ടാരവും നിരവധി വലിയ കെട്ടിടങ്ങളുമുള്ള വിപുലമായ നഗരം മിത്താനി സാമ്രാജ്യത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി പറയുന്നു.വടക്കന്‍ യൂഫ്രട്ടീസ്-ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1475 BCയ്ക്കും 1275 BCയ്ക്കും ഇടയിലാണ് ഈ നഗരം ഉണ്ടായിരുന്നത്.
ജര്‍മ്മന്‍, കുര്‍ദിഷ് പുരാവസ്തു ഗവേഷകരുടെ സംഘത്തിന് മൊസൂള്‍ റിസര്‍വോയറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതിനാലാണ് അവര്‍ക്ക് ഇത് കണ്ടെത്താനായത്. അവര്‍ 100 പുരാതന കളിമണ്‍ ഫലകങ്ങളും ഇവിടെ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കൊട്ടാരം, ബഹുനില കെട്ടിടങ്ങള്‍, നിരവധി ഗോപുരങ്ങള്‍, വലിയ നിര്‍മിതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു മതിലും കണ്ടെത്തി.