Home ആരോഗ്യം വെളിച്ചെണ്ണയെന്ന പേരിൽ വാങ്ങുന്നത് വിഷം!

വെളിച്ചെണ്ണയെന്ന പേരിൽ വാങ്ങുന്നത് വിഷം!

പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടാകും. വെളിച്ചെണ്ണയെന്ന് പേരും. എന്നാൽ എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് ചെറിയ അക്ഷരത്തിൽ ബ്രായ്ക്കറ്റിൽ എഴുതിയിട്ടുണ്ടാകും. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം മാത്രം വെളിച്ചെണ്ണയുംചേർന്ന മിശ്രിതമാണ് വലിയ വിലകൊടുത്ത് നമ്മൾ വാങ്ങുന്നത്. ഇത്തരത്തിൽ പല കമ്പനികൾ മാർക്കറ്റിലുണ്ട്. വെളിച്ചെണ്ണയെന്നു ചോദിക്കുമ്പോൾ ഈ പായ്ക്കറ്റുകളാണ് കടക്കാർ എടുത്തുതരുന്നത്. തെറ്റിദ്ധരിക്കപ്പെടുന്ന ഉപഭോക്താക്കൾ അത് വാങ്ങുകയുംചെയ്യും. വെളിച്ചെണ്ണ എന്നപേരിൽ ഈ എണ്ണപ്പായ്ക്കറ്റുകൾ കടക്കാർ വിൽക്കാൻ പാടില്ല.മുൻപും വില കുറഞ്ഞ ഭക്ഷ്യ എണ്ണ കലര്‍ത്തി വെളിച്ചെണ്ണ എന്ന ലേബലില്‍ വില്‍ക്കുന്നതായി പരിശോധയിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വില്‍പന നടത്തിയവര്‍ക്കെതിരെ നേരത്തേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കേസുകള്‍ വന്ന നിരവധി ബ്രാന്‍ഡുകളെ നിരോധിച്ചിരുന്നു. ഏതാനും ബ്രാൻഡുകൾ ഇനി പറയുന്നു. കേര പ്ലസ്, ഗ്രീൻ കേരള, കേര എ വൺ, കേര സൂപ്പർ, കേര ഡ്രോപ്സ്, കേര നന്മ, ബ്ലേസ്, പുലരി, കോക്കോ ശുദ്ധം, കൊപ്ര നാട്, കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവൻ, കൽപ്പ ഡ്രോപ്സ് കോക്കനട്ട് ഓയിൽ, ഓണം കോക്കനട്ട് ഓയിൽ, അമൃത പുവർ കോക്കനട്ട് ഓയിൽ, കേരള കോക്കോപ്രഷ് പ്യുവർ കോക്കനട്ട് ഓയിൽ, എ-വൺ സുപ്രീം അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കേര ടേസ്റ്റി ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ, ടി.സി നാദാപുരം കോക്കനട്ട് ഓയിൽ, നട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ, കൊക്കോപാർക്ക് കോക്കനട്ട് ഓയിൽ, കൽപക (രാഖ്) ഫിൽറ്റേർഡ് പ്യുവർ കോക്കനട്ട് ഓയിൽ, പരിശുദ്ധി പ്യുവർ കോക്കനട്ട് ഓയിൽ റോസ്റ്റഡ് ആൻഡ് മൈക്രോ ഫിൽറ്റേർഡ്, നാരിയൽ ഗോൾഡ് കോക്കനട്ട് ഓയിൽ, കോക്കോ ഫിന നാച്യുറൽ കോക്കനട്ട് ഓയിൽ, പ്രീമിയം ക്വാളിറ്റി എ.ആർ പ്യുവർ കോക്കനട്ട് ഓയിൽ 100 ശതമാനം നാച്യുറൽ, കോക്കനട്ട് ടെസ്റ്റാ ഓയിൽ തുടങ്ങിയ ബ്രാൻഡുകളാണ് നിരോധിച്ചത്. എന്നാൽ പല ബ്രാൻഡുകളും പേര് മാറ്റി വൈകാതെ വീണ്ടും വിപണിയിലെത്തും. നിരോധിച്ച ബ്രാന്‍റ് ആയ പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി ‘കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്‌ട്’ എന്ന പേരിലാലാക്കി വീണ്ടും വിപണിയിലെത്തിച്ചത് ഒരു ഉദാഹരണം മാത്രമാണ്. പല വിധത്തിൽ തട്ടിപ്പ് നടത്തുന്നവരുണ്ട്. ‌റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടും. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ല.
കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്.നല്ല വെളിച്ചെണ്ണ കിലോക്ക് ഇരുന്നൂറ് രൂപയ്ക്കടുത്താണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്‍റെ വില നൂറിൽ താഴെ മാത്രം. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്.
വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുളള ഏറിയ പങ്ക് പാക്കറ്റ് എണ്ണയിലും ഈ കൃത്രിമം നടക്കുന്നുണ്ട്. ഫലമോ പണം കൊടുത്ത് രോഗം വാങ്ങേണ്ടി വരുന്നു.