Home വാഹനം ഔഡി ഇന്ത്യയുടെ വില വര്‍ദ്ധിക്കുന്നു

ഔഡി ഇന്ത്യയുടെ വില വര്‍ദ്ധിക്കുന്നു

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ (Audi India) വാഹന വില കൂട്ടിയതായി വിവരം. കമ്പനിയുടെ മോഡല്‍ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വിലവര്‍ദ്ധനവ് ഈടാക്കുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിലകള്‍ 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ തീരുമാനത്തിന് പിന്നില്‍ കൂടിവരുന്ന ഇന്‍പുട്ട് ചെലവ് ആണ് കാരണം എന്നാണ് കമ്പനി പറയുന്നത്.

സുസ്ഥിരമായ ഒരു ബിസിനസ് മോഡല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഔഡി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും ഫോറെക്സ് നിരക്കുകളും മാറുന്നതിനാല്‍, കമ്പനിയുടെ മോഡല്‍ ശ്രേണിയില്‍ ഉടനീളം മൂന്ന് ശതമാനം വരെ വിലവര്‍ദ്ധനവ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2022 Q7 എസ്യുവി അവതരിപ്പിച്ചുകൊണ്ടാണ് ഔഡി പുതുവര്‍ഷത്തിന് തുടക്കമിട്ടത് . പുതുക്കിയ Q7-ന് സ്‌റ്റൈലിംഗ് അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും ഒരു പുതിയ 3.0 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനും ലഭിക്കുന്നു. സെഡാന്‍ വിഭാഗത്തില്‍ A4 , A6 , A8L എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ ഔഡിയുടെ നിലവിലെ പോര്‍ട്ട്ഫോളിയോ ; ആഡംബര എസ്യുവി വിഭാഗത്തില്‍ Q2 , Q5 , Q7; കൂടാതെ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ S5 സ്പോര്‍ട്ട്ബാക്ക് , RS5, RS7 സ്പോര്‍ട്ട്ബാക്ക് , RSQ8 എന്നിവയും ഇതിലുണ്ട്. ഇ- ട്രോണ്‍, ഇ – ട്രോണ്‍ സ്‌പോര്‍ട്ബാക്ക്, ഇ ട്രോണ്‍ ജിടി, ഇ ട്രോണ്‍ ആര്‍എസ് GT എന്നിങ്ങനെയുള്ള നിരവധി ഇലക്ട്രിക്ക് മോഡലുകളും ഔഡി വാഗ്ദാനം ചെയ്യുന്നു.