Home അറിവ് വായുവിലൂടെ സമ്പര്‍ക്കം; ഉടന്‍ മുന്നറിയിപ്പ് ലഭിക്കുന്ന പുതിയ സാങ്കേതിക വിദ്യ

വായുവിലൂടെ സമ്പര്‍ക്കം; ഉടന്‍ മുന്നറിയിപ്പ് ലഭിക്കുന്ന പുതിയ സാങ്കേതിക വിദ്യ

വായുവിലുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും അത് മുന്‍കൂട്ടി അറിയിക്കാനും സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടെത്തി. യേല്‍ സര്‍വകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്. വസ്ത്രത്തോട് ചേര്‍ന്നും മറ്റും ഉപയോഗിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ. സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഫ്രഷ് എയര്‍ ക്ലിപ്പ് എന്ന പേരിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഉടന്‍ തന്നെ ഇത് വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. വായുവിലെ കോവിഡ് വൈറസുമായി സമ്പര്‍ക്കം വരുന്ന ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വായുവില്‍ കുറഞ്ഞ തോതിലുള്ള വൈറസിന്റെ സാന്നിധ്യം വരെ തിരിച്ചറിയാന്‍ സാധിക്കുന്ന വിധമാണ് ഇതില്‍ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

വായുവില്‍ വൈറസ് സാന്നിധ്യമുള്ള ജലകണികകളാണ് ഇത് തിരിച്ചറിയുന്നത്. ഇതുവഴി സ്വയം നിരീക്ഷണത്തില്‍ കഴിയാനോ, കോവിഡ് ടെസ്റ്റ് ചെയ്യാനോ ഉപയോക്താവിന് സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.